കാർഷിക കടാശ്വാസ കമീഷൻ സിറ്റിങ്: അനുവദിച്ചത് 2.25കോടി
കൊല്ലം കർഷകരെ കടബാധ്യതയിൽനിന്ന് മോചിപ്പിക്കാൻ ജില്ലയിൽ 2.25 കോടി രൂപ അനുവദിച്ചു. കഴിഞ്ഞദിവസം ചേർന്ന കാർഷിക കടാശ്വാസ കമീഷൻ സിറ്റിങ്ങിലാണ് തുക അനുവദിച്ചത്. 330 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 166 കേസുകൾ തീർപ്പാക്കി. കാർഷികാവശ്യങ്ങൾക്കല്ലാതെ പെൻഷൻകാർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ എന്നിവർ സമർപ്പിച്ച 142 കേസുകൾ തള്ളി. 22 എണ്ണം മാറ്റിവച്ചു. 2016 മാർച്ചിന് മുമ്പ് പ്രാഥമിക സഹകരണ ബാങ്കിൽനിന്ന് വായ്‌പയെടുത്തിട്ടുള്ള കർഷകരുടെ അപേക്ഷകളാണ് പരിഗണിച്ചത്. കമീഷൻ ചെയർമാൻ ജസ്‌റ്റിസ് എബ്രഹാം മാത്യൂ, അംഗങ്ങളായ ജോൺകുട്ടി, കെ ജി രവി, ഇസ്‌മയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്. Read on deshabhimani.com