ഉഷാറായി പൂവിപണി

പുനലൂരിലെ പൂവിപണി


പുനലൂർ തിരുവോണത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്ന പൂവുകളും വിൽപ്പനയ്ക്കുണ്ട്. വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാനും വിവാഹാവശ്യങ്ങൾക്കുമെല്ലാം പൂവിന്റെ ആവശ്യകത കൂടിയതോടെ വിലയും ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ് ​ഗ്രാമങ്ങളെയും ബാധിച്ചത് ഉൽപ്പാദനം കുറയുന്നതിനും ഇടയാക്കി. ഇതും വിലവർധനവിന് കാരണമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പൂവെത്തുന്നത് തമിഴ്നാട് ശങ്കരൻകോവിലിൽ നിന്നാണ്. ആലപ്പുഴ പത്തനംതിട്ട ജില്ലയിലേക്കും മധുര, ശങ്കരൻകോവിൽ പൂ മാർക്കറ്റിൽ നിന്നാണ് പൂവാങ്ങുന്നത്. കടയനല്ലൂർ, പുളിയൻകുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളിൽ കർഷകർ വിളവെടുത്ത പൂവ്' മൊത്തവ്യാപാരികൾ വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക് ആവശ്യമായ തുക മുൻകൂർ നൽകിയാണ് വൻകിട വ്യാപാരികൾ കച്ചവടമുറപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ വിപണിയിലേക്ക് അഞ്ച് ടൺ മുതൽ 10ടൺ വരെ പൂക്കൾ പ്രതിദിനം എത്തുന്നത്.  ഇന്നലെ പുനലൂർ മാർക്കറ്റിൽ വാടാമുല്ല - 200രൂപ, ബന്ദി (മഞ്ഞ) -140 രൂപ, ബന്ദി (ഓറഞ്ച്) -140, അരളി (സാധാ) -450, അരളി (വെള്ള) -550, അരളി ( ചുവപ്പ് ) -550, ട്യൂബ് റോസ് -400, നന്ത്യാർവട്ടം -400, നന്ത്യാർവട്ടം (വെള്ള) -400, റോസ -450, പിച്ചി- 1600, മുല്ല -1400, താമര (ഒരെണ്ണം) - 30രൂപ, ജമന്തി (വെള്ള) -450 എന്നിങ്ങനെയായിരുന്നു വില. Read on deshabhimani.com

Related News