നാടകോത്സവം തുടങ്ങി
കരുനാഗപ്പള്ളി തഴവ ആദിത്യവിലാസം ആർട്സ് സൊസൈറ്റിയുടെ നാടകോത്സവം തുടങ്ങി. തഴവ എവിഎച്ച്എസിനു സമീപമുള്ള അനിപോറ്റി നഗറിൽ സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജി ഹരികുമാർ അധ്യക്ഷനായി. തൊടിയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി ഒ കണ്ണൻ, മുനിസിപ്പല്‍ സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോപാർക്ക്, കെ സാജൻ, ഡി ഉണ്ണിക്കൃഷ്ണപിള്ള, മോഹനകുമാർ എന്നിവർ സംസാരിച്ചു. ചങ്ങനാശേരി അണിയറയുടെ 'ഡ്രാക്കുള' അരങ്ങേറി. വ്യാഴം വൈകിട്ട് 5. 30ന് ആശാൻ കവിതകളിലെ നാടകീയത എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മാധ്യമപ്രവർത്തകൻ പി കെ അനിൽകുമാർ വിഷയാവതരണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ 'വെളിച്ചം' നാടകം അരങ്ങേറും. Read on deshabhimani.com