ഐടിഐകളിൽ പഠനസമയം കുറയ്ക്കണം: എസ്എഫ്ഐ
കൊല്ലം സംസ്ഥാനത്തെ ഐടിഐകളുടെ അധ്യയന വർഷം ഡിജിടിയുടെ നിർദേശപ്രകാരം 1200 മണിക്കൂർ ആക്കണമെന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ യോഗം എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ വിഷ്ണു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി സുമി, വൈസ് പ്രസിഡന്റ് കാർത്തിക്, ജില്ലാ സെക്രട്ടറിയറ്റ്അംഗങ്ങളായ അദ്വൈത്, നജീബ്, അനന്ദു, ഏരിയ സെക്രട്ടറി മെർലിൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com