ചേലോടെ കൊട്ടാരക്കര: നഗര സൗന്ദര്യ സായാഹ്നം സംഘടിപ്പിച്ചു
കൊട്ടാരക്കര മുനിസിപ്പാലിറ്റി ആരംഭിച്ച പദ്ധതി ചേലോടെ കൊട്ടാരക്കരയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളോട് അനുബന്ധിച്ച് നഗര സൗന്ദര്യ സായാഹ്നം സംഘടിപ്പിച്ചു. ചന്തമുക്ക് മുനിസിപ്പൽ ഗ്രൗണ്ടിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ,- സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ പ്രദേശത്തെ വഴിയോരങ്ങൾ, തോടുകൾ, ഓടകൾ, ഗൃഹപരിസരങ്ങൾ, സർക്കാർ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസരങ്ങൾ മാലിന്യമുക്തമാക്കി നഗരത്തെ സമ്പൂർണ ശുചിത്വ നഗരമാക്കി മാറ്റുക എന്നതാണ് ചേലോടെ കൊട്ടാരക്കര ലക്ഷ്യമിടുന്നത്. മീൻപിടിപ്പാറ ടൂറിസം കേന്ദ്രം, ഗണപതി ക്ഷേ ത്രം, റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ശുചീകരണം ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരുന്നു. Read on deshabhimani.com