കഞ്ചാവുമായി 4പേര്‍ 
പിടിയിൽ



ഓയൂർ കഞ്ചാവുമായി നാലുപേര്‍ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. കരിങ്ങന്നൂർ 504ൽ നജുൻ മൻസിലിൽ ജുനൈദ് (21), കരിങ്ങന്നൂർ ഏഴാംകുറ്റിയിൽ പറങ്കിമാംവിളവീട്ടിൽ ശ്രീജിത് (22), മോട്ടോർകുന്ന് വാഴവിള വീട്ടിൽ ഷിനാസ് (18), അടുതല നടക്കൽ ചരുവിളപുത്തൻവീട്ടിൽ ബിബിൻ (21) എന്നിവരാണ് പിടിയിലായത്. 57. 75 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈയില്‍നിന്ന് കണ്ടെടുത്തത്. കഞ്ചാവുമായി യുവാക്കൾ ബൈക്കിൽ ഓയൂർ ജങ്ഷനിലേക്ക് വരുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് 35 ഗ്രാം കഞ്ചാവും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലിൽ കഞ്ചാവ് എത്തിച്ച് കൊടുത്തത് അടുതല നടയ്ക്കൽ സ്വദേശി ബിബിനാണെന്ന് പൊലീസ് മനസ്സിലാക്കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഒരാളോട് ബിബിനെ വിളിച്ച് കുറച്ച് കഞ്ചാവ് കൂടി ആവശ്യപ്പെടാൻ നിർദേശിച്ചു.  വൈകിട്ട് ഏഴിന് കഞ്ചാവുമായി വെളിനല്ലൂരിലെത്തിയ ബിബിനെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളുടെ കൈയില്‍നിന്ന് 22.75 ഗ്രാം കഞ്ചാവും ബൈ ക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പൂയപ്പള്ളി സിഐ ബിജു, എസ്ഐമാരായ അഭിലാഷ്, ജയപ്രദീപ്, സജി ജോൺ, സിപിഒമാരായ അനിൽകുമാർ മധു, അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News