കെഎംഎംഎല്ലുമായി വിദ്യാര്‍ഥികള്‍
പുനലൂർ നമ്മുടെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിനെ പരിചയപ്പെടുത്തി ശ്രദ്ധേയരായി കരുനാഗപ്പള്ളി ബിഎച്ച്എസ്എസിലെ വിദ്യാർഥികൾ. വർക്കിങ് മോഡൽ വിഭാഗത്തിലാണ് കെഎംഎംഎല്ലിനെ പ്ലസ് വൺ വിദ്യാർഥികളായ പി ദേവനന്ദ, എസ് ആര്യ എന്നിവർ അവതരിപ്പിച്ചത്. കരിമണൽ ശേഖരിക്കുന്നതും വേർതിരിക്കുന്നതും ഫാക്ടറിയുടെ പ്രവർത്തനവുമെല്ലാം വ്യക്തമാക്കുന്നതാണ് മോഡൽ. ബഹിരാകാശമേഖലയിൽ നിർണായകമായ ടൈറ്റാനിയം സ്പോഞ്ച് ഉൾപ്പെടെ കെഎംഎംഎല്ലിന്റെ ഉൽപ്പന്നങ്ങളും സാമൂഹ്യപ്രതിബന്ധതാ പ്രവർത്തനങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. Read on deshabhimani.com