അഞ്ചല്‍ കണ്‍വന്‍ഷന്‍ പന്തലിന്‌ കാൽനാട്ടി

24ാമത് അഞ്ചൽ കൺവൻഷന്റെ പന്തൽ സെന്റ് ജോൺസ് സ്‌കൂൾ ഗ്രൗണ്ടിൽ കാൽനാട്ട് കർമ്മം അഞ്ചൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യൂ 
നിർവഹിക്കുന്നു


അഞ്ചൽ  മലങ്കര കത്തോലിക്കാസഭ അഞ്ചൽ വൈദിക ജില്ലയിലെ ഇടവകകൾ ചേർന്ന് നടത്തുന്ന 24ാമത് അഞ്ചൽ കൺവൻഷന് സെന്റ് ജോൺസ് സ്‌കൂൾ ഗ്രൗണ്ടിൽ നിർമിക്കുന്ന പന്തലിന്റെ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യൂ കാൽനാട്ടി.  ഫാ. ഗീവർഗീസ് മണിപ്പറമ്പിൽ, ഫാ. ജോഷ്വാ കൊച്ചുവിളയിൽ, ഫാ. റോണി മുരുപ്പേൽ, ജനറൽ കൺവീനർ ഡോ. കെ വി തോമസ്കുട്ടി, കൺവീനർ രാജൻ ഏഴംകുളം എന്നിവർ സംബന്ധിച്ചു. നാലായിരം പേർക്ക് ഇരിക്കാവുന്ന പന്തലിന്റെ നിർമാണം 14ന് പൂർത്തിയാകും. 15 മുതൽ 19 വരെയാണ് കൺവൻഷൻ നടക്കുന്നത്.  എല്ലാദിവസവും വൈകിട്ട് 5.30 മുതൽ 8.30 വരെ നടക്കുന്ന കൺവൻഷന് തിരുവനന്തപുരം വേറ്റിനാട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നേതൃത്വം നൽകും. Read on deshabhimani.com

Related News