അഞ്ചാലുംമൂട് ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി
കോടിയേരി ബാലകൃഷ്‌ണൻ നഗർ (അഞ്ചാലുംമൂട് അഞ്ജു ഓഡിറ്റോറിയം) സിപിഐ എം 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള അഞ്ചാലുംമൂട് ഏരിയ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം ചിന്താജെറോം ഉദ്‌ഘാടനംചെയ്‌തു. മുതിർന്ന അംഗം കെ ബി മോഹൻബാബു സമ്മേളന നഗറിൽ രക്തപതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം എസ് ജയൻ അധ്യക്ഷനായി. ബൈജു ജോസഫ് രക്തസാക്ഷി പ്രമേയവും വി രാജ്‌കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എ അമാൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്‌സിക്കുട്ടിഅമ്മ, എം എച്ച് ഷാരിയർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി കെ അനിരുദ്ധൻ, ടി മനോഹരൻ, സി ബാൾഡുവിൻ, ബി തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു. എസ് ജയൻ, ബൈജു ജോസഫ്, സുമി, ആർ അനിൽ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി കെ ജി ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. ഞയാറാഴ്‌ച പ്രതിനിധി സമ്മേളനം സമാപിക്കും. വൈകിട്ട് അഞ്ചിന് സി കെ പി ജങ്‌ഷനിൽനിന്ന് അഞ്ചാലുംമൂട്ടിലേക്ക് റെഡ്‌വളന്റിയർ മാർച്ചും ബഹുജനറാലിയും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (അഞ്ജു ഓഡിറ്റോറിയം ഗ്രൗണ്ട്) ചേരുന്ന പൊതുസമ്മേളനം ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com