ബോധവൽക്കരണ 
പരിപാടി സംഘടിപ്പിച്ചു



കടയ്ക്കൽ കടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത്‌ കടയ്ക്കൽ ഫയർ സ്റ്റേഷന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണം  സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ ഹരിലാൽ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ഉമറുൽ ഫാറൂഖ്, ശരത്, ശ്രീകാന്ത്, സിവിൽ ഡിഫൻസ് വളന്റിയർമാരായ അനിത് സൂര്യ, അൽഫിയ, സുഭാഷ്, അനുരാജ്, അഭിജിത്, ഷാനവാസ് എന്നിവർ പങ്കെടുത്തു.  ദേശീയ സിവിൽ ഡിഫൻസ് ആൻഡ്‌ ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസ്‌ പ്രവർത്തനങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനും സിവിൽ ഡിഫൻസിനെ ജനകീയമാക്കുന്നതിനും വേണ്ടി 10 വരെ സംസ്ഥാനത്തുടനീളം സിവിൽ ഡിഫൻസ് വിവിധ പരിപാടികൾ നടത്തിവരികയാണ്. Read on deshabhimani.com

Related News