മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം നൽകി
എഴുകോൺ വയനാട് ദുരിതബാധിതരെ സഹായുക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് തുക ധനമന്ത്രി കെ എൻ ബാലഗോപാലിന് കൈമാറി. വൈസ് പ്രസിഡന്റ് കെ മിനി, അംഗങ്ങളായ സജനി ഭദ്രൻ, എം ശിവപ്രസാദ്, ജി തോമസ്, മിനി അനിൽ, ദിവ്യ സജിത്, കെ ഐ ലതീഷ്, ബി ബിന്ദു, ഗീത ജോർജ്, സെക്രട്ടറി ആർ ദിനിൽ, പട്ടികജാതി വികസന ഓഫീസർ സച്ചിൻദാസ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com