v

കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്കാരം കലാനിലയം രാഘവനാശാന് ജി എസ് ജയലാൽ എംഎൽഎ സമ്മാനിക്കുന്നു


ഓയൂർ   കഥകളി ആചാര്യൻ ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ളയുടെ 107–-ാമത് വാർഷികാഘോഷവും അവാർഡ് സമർപ്പണവും ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി. ആശാൻ സ്മാരക കലാകേന്ദ്രത്തിൽ നടന്ന ജന്മവാർഷിക സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനംചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് ജി ഹരിദാസ് അധ്യക്ഷനായി. കൊച്ചു ഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്കാരം കലാനിലയം രാഘവനാശാന് ജി എസ് ജയലാൽ എംഎൽഎ സമ്മാനിച്ചു. പി സി വിഷ്ണുനാഥ് എംഎൽഎ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ, കലാമണ്ഡലം മയ്യനാട് രാജീവൻ, കലാമണ്ഡലം പ്രശാന്ത്, മാത്ര രവി, കെ ഗോപകുമാരൻപിള്ള, ഡി രമേശൻ, കലാകേന്ദ്രം സെക്രട്ടറി ജി ഗോപകുമാർ, ട്രഷറർ ആർ ശശിധരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. കഥകളി ഗായകൻ കലാമണ്ഡലം സുരേന്ദ്രൻ, കലാഭാരതി കുടവട്ടൂർ രാജീവ്, കെ പി രാമചന്ദ്രൻനായർ എന്നിവരെ ആദരിച്ചു.   Read on deshabhimani.com

Related News