ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
കരുനാഗപ്പള്ളി ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ പിഎംഎവൈ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ആറു പഞ്ചായത്തിൽനിന്നായി 86 പേർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് എ അനിരുദ്ധൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ ഷേർളി ശ്രീകുമാർ സംസാരിച്ചു. ആദ്യ ഘട്ടത്തിൽ ആനുകൂല്യം ലഭിച്ച 51 പേർക്ക് ഗുണഭോക്തൃ കാർഡ് വിതരണംചെയ്തു. ആറു പഞ്ചായത്തിലായി 212 പേരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. പിഎംഎവൈയുടെ ഭവന നിർമാണ ആനുകൂല്യത്തിന് അർഹരായവർക്ക് കേന്ദ്ര–- സംസ്ഥാന വിഹിതം 1,20,000 രൂപയും ഗ്രാമ–- ബ്ലോക്ക്–- ജില്ലാ പഞ്ചായത്തുകളുടെ വിഹിതമായ 2,80,000 രൂപയും ചേർത്ത് നാലുലക്ഷം രൂപയാണ് ലഭ്യമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ സക്കീർ ഹുസൈൻ പിഎംഎവൈയുടെ ഗഡു വിതരണ റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ ബ്ലോക്ക് ആസൂത്രണ സമിതി വൈസ് ചെയർമാൻ വി പി ജയപ്രകാശ് മേനോൻ, ആസൂത്രണ സമിതിഅംഗം അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത അശോക്, ശ്രീലത എന്നിവർ സംസാരിച്ചു. എക്‌സ്റ്റൻഷൻ ഓഫീസർ എം ഹാരിസ് ജാൻ നന്ദി പറഞ്ഞു. Read on deshabhimani.com