പാട്ടുപുരയ്‌ക്കൽ ഏലായിൽ വിരിപ്പൂ കൊകൊയ്‌ത്തുത്സവം

തളവൂർക്കോണം പാട്ടുപുരയ്‌ക്കൽ ഏലായിലെ കൊയ്ത്തുത്സവം കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് എസ് സുവിധ 
ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ കരീപ്ര തളവൂർക്കോണം പാട്ടുപുരയ്‌ക്കൽ ഏലായിൽ വിരിപ്പൂ കൃഷി വിളവെടുത്തു. പാട്ടുപുരയ്‌ക്കൽ ഏലാ സമിതിയുടെ നേതൃത്വത്തിൽ 55 ഏക്കർ പാടത്താണ് കൃഷി ഇറക്കിയത്. ഏലാ സമിതിയിലെ 52 കർഷകർക്കൊപ്പം കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി വിദ്യാർഥികളും കൃഷിയിൽ പങ്കാളികളായി.  കരീപ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് എസ് സുവിധ കൊയ്‌ത്തുത്സവം ഉദ്ഘാടനംചെയ്തു. ഏലാ സമിതി പ്രസിഡന്റ്‌ സി വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ബി ചന്ദ്രശേഖരൻപിള്ള സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി ഉദയകുമാർ, സ്ഥിരംസമിതി അധ്യക്ഷ സന്ധ്യാഭാഗി, പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് പ്രശോഭ, വൈ റോയി, എം ഐ റെയ്ച്ചൽ, പി ഷീജ, സിന്ധു ഓമനക്കുട്ടൻ, സന്തോഷ്‌ സാമുവൽ, എസ് ഓമനക്കുട്ടൻപിള്ള, പി കെ അനിൽകുമാർ, ഷീബ സജി, ഉഷ, കൃഷി ഓഫീസർ ജ്യോതിലക്ഷ്മി, ആർ സുരേന്ദ്രൻപിള്ള, രേഷ്മ, അധ്യാപകരായ മീര, സിന്ധു, മാജിദ, സുലഭ എന്നിവരും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു.  Read on deshabhimani.com

Related News