മുണ്ടകപ്പാടത്ത്‌ 18ന് മന്ത്രി എത്തും



കൊല്ലം പടിഞ്ഞാറെ കല്ലടയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സേളാർ പദ്ധതി നടപ്പാക്കുന്ന മുണ്ടകപ്പാടം വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി 18നു പകൽ 11.30ന് സന്ദർശിക്കും. പദ്ധതിയുടെ നോഡൽ ഏജൻസിയായ എൻഎച്ച്പിസി (നാഷണൽ ഹൈഡ്രോ ഇലക്‌ട്രിക്‌ പവർ കോർപറേഷൻ) അധികൃതരുമായും കരാർ ഏറ്റെടുത്തിട്ടുള്ള അപ്പോളോ കമ്പനി ഉദ്യോഗസ്ഥരുമായും മന്ത്രി ചർച്ച നടത്തും. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് ഓഫീസിലാണ് ചർച്ച. കെഎസ്ഇബി സിഎംഡി ബിജു പ്രഭാകറും ചർച്ചയിൽ പങ്കെടുക്കും. പദ്ധതി നിർമാണോദ്ഘാടനം സംബന്ധിച്ചും മന്ത്രി പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാകും. കേരളത്തിൽ നടപ്പാക്കുന്ന പടിഞ്ഞാറെ കല്ലട ഫ്ലോട്ടിങ്‌ സോളാർ പദ്ധതിക്കു പുറമെ ഗുജറാത്ത് ഉൾപ്പെടെ മറ്റു രണ്ട് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. കേന്ദ്ര–- -സംസ്ഥാന സംയുക്ത പദ്ധതിയാണിത്. പടിഞ്ഞാറെകല്ലടയിൽ പദ്ധതി നിർമാണോദ്ഘാടനം അടുത്തമാസം നടക്കുമെന്നാണ് സൂചന.  വൈദ്യുതോൽപ്പാദനത്തിന്റെ ലാഭവിഹിതത്തിൽനിന്ന്‌ നാടിനു ലഭിക്കുക വർഷംതോറും 51ലക്ഷം രൂപയാണ്. ഒരു ഏക്കറിന്‌ ലാഭവിഹിതത്തിന്റെ മൂന്നുശതമാനമാണ്‌ (15,000 രൂപ) പദ്ധതിക്കായി പാടശേഖരം വിട്ടുനൽകിയ കർഷകർക്കും പഞ്ചായത്തിനും ലഭിക്കുന്നത്‌. കർഷകരുടെ 290 ഏക്കറിലും പടിഞ്ഞാറെകല്ലട പഞ്ചായത്തിന്റെ 50 ഏക്കറിലുമാണ്‌ (ആകെ 340 ഏക്കർ) പദ്ധതി നടപ്പാക്കുന്നത്‌. കർഷകർക്ക്‌ ഒരുവർഷം 43,50,000 രൂപയും പഞ്ചായത്തിന്‌ 7,50,000 രൂപയും ലഭിക്കും. എ-ൻഎ-ച്ച്--പി-സി ഉൽപ്പാദിപ്പിക്കുന്ന 50 മെഗാവാട്ട്‌ വൈദ്യുതി കെഎസ്‌ഇബിയാണ്‌ വാങ്ങുന്നത്‌. ഒരു യൂണിറ്റ്‌ വൈദ്യുതി 3.05 രൂപയ്‌ക്ക്‌ വാങ്ങുന്നതിന്‌ കെഎസ്‌ഇബിയുമായി എ-ൻഎ-ച്ച്--പി-സി കരാറിൽ ഒപ്പിട്ടു. കർ-ഷ-കർ- ഉൾപ്പെടുന്ന വെ-സ്റ്റ്ക-ല്ല-ട- നോ-ൺ- ക-ൺ-വ-ൻഷ-ണൽ- എ-നർ-ജി- പ്രൊമോ-ട്ടേ-ഴ്--സ്-- പ്രൈ-വ-റ്റ്- ലി-മി-റ്റഡ്-- എ-ന്ന- കമ്പ-നി-യാ-ണ്- 25 വർ-ഷ-ത്തേ-ക്ക്-- ഭൂ-മി- എ-ൻഎ-ച്ച്--പി-സി-ക്ക്-- പാ-ട്ട-ത്തി-നു- നൽ-കി-യ-ത്-.- ഒരുകാലത്ത്‌ ഇരുപ്പൂ നെൽക്കൃഷി ചെയ്തുവന്നിരുന്ന 400 ഏക്കർ മുണ്ടകപ്പാടം വർഷങ്ങളായി വെള്ളംകയറി തരിശുകിടക്കുകയാണ്‌. ഇവിടെ സോളാർ പദ്ധതിക്കു നൽകിയിട്ടുള്ളതിന്റെ ബാക്കി സ്ഥലത്ത്‌ ടൂറിസത്തിനും വലിയ സാധ്യതയാണുള്ളത്. ഇവിടം കുട്ടവഞ്ചി സവാരിക്ക്‌ ഏറെ അനുയോജ്യമാണ്‌. മത്സ്യക്കൃഷിക്കും സാധ്യതയുണ്ട്‌.   Read on deshabhimani.com

Related News