ജില്ലയിൽ വിതരണം ചെയ്യുന്നത് 550 പട്ടയം
കൊല്ലം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ജില്ലയിൽ വിതരണംചെയ്യുന്നത് 550പട്ടയം. വർഷങ്ങളായി ഭൂമി കൈവശംവയ്‌ക്കുകയും അതിൽ താമസിക്കുകയും ചെയ്യുന്നവർക്കാണ് പട്ടയം നൽകുന്നത്. ഇതിൽ 514പട്ടയവും വിതരണംചെയ്യുന്നത് കൊല്ലം താലൂക്കിലാണ്. ബാക്കി 36പട്ടയം മറ്റ് താലൂക്കിലുമായി വിതരണംചെയ്യും. കൊല്ലം താലൂക്കിൽ 514 പട്ടയങ്ങളിൽ 506എണ്ണം വിതരണംചെയ്യുന്നത് കൊല്ലം തീരപ്രദേശത്തെ കൊടിമരം മുതൽ വാടിവരെ താമസിക്കുന്നവർക്കാണ്. എം മുകേഷ് എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്നാണ് കൊല്ലം തീരവാസികളുടെ നീണ്ടനാളത്തെ പട്ടയവിഷയം പരിഹരിക്കപ്പെടുന്നത്. എം മുകേഷിന്റെ തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം കൂടിയായിരുന്നു പട്ടയം. 550 പട്ടയങ്ങളുടെ വിതരണം ഒക്‌ടോബർ നാലിന് കൊല്ലത്ത് നടക്കും. പട്ടയ വിതരണത്തിനുള്ള നടപടികൾ പൂർത്തിയായി വരുന്നു. Read on deshabhimani.com