സാംബശിവൻ ഗ്രാമജീവിതത്തെ ത്രസിപ്പിച്ച കലാകാരൻ: മന്ത്രി ചിഞ്ചുറാണി

സാംബശിവൻ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി 
ഉദ്ഘാടനംചെയ്യുന്നു


കൊല്ലം സാംബശിവൻ ഗ്രാമജീവിതത്തെ ത്രസിപ്പിച്ച കലാകാരനാണെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. തന്റെ കലയിലൂടെ അദ്ദേഹം പകർന്നു നൽകിയ പുരോഗമന രാഷ്ട്രീയവും സംസ്കാരവും  നവോത്ഥാന പ്രക്രിയയെ ത്വരിതപ്പെടുത്തി. വി സാംബശിവൻ ഫൗണ്ടേഷനും സാംസ്കാരിക വകുപ്പും  ചേർന്നു സംഘടിപ്പിച്ച സാംബശിവൻ ഗ്രാമോത്സവത്തോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനം  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  ആർ രവീന്ദ്രൻ അധ്യക്ഷനായി. ഷാജി എസ്‌ പള്ളിപ്പാടൻ, ആർ രാമചന്ദ്രൻ, ആർ സന്തോഷ്, എം എസ് പ്രശാന്തകുമാർ എന്നിവർ സംസാരിച്ചു. ബി  കെ വിനോദ്,  കുരീപ്പുഴ രാജേന്ദ്രൻ എന്നിവർ കവിത ചൊല്ലി. വിനോദ് ചമ്പക്കര, സൂരജ് സത്യൻ  എന്നിവർ കഥാപ്രസംഗം  അവതരിപ്പിച്ചു. ബുധൻ രാവിലെ 10ന് നരിക്കൽ രാജീവിന്റെ  ‘പ്രിയപ്പെട്ടവളിൽനിന്ന് ഒരു കത്ത്', പകൽ രണ്ടിന് വസന്തകുമാർ സാംബശിവന്റെ  ‘റാണി' കഥാപ്രസംഗവും  അരങ്ങേറും. പകൽ 3.30നു സമാപന സമ്മേളനം സാംസ്കാരികമന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com

Related News