കൊല്ലം ഈസ്റ്റിലും കൊട്ടിയത്തും പ്രതിനിധി സമ്മേളനം തുടങ്ങി
കൊല്ലം സിപിഐ എം കൊല്ലം ഈസ്റ്റ്, കൊട്ടിയം ഏരിയകളിൽ പ്രതിനിധി സമ്മേളനങ്ങൾക്ക് ഉജ്വല തുടക്കം. ജില്ലയിലെ 18 ഏരിയകളിൽ നാല് സമ്മേളനം കഴിഞ്ഞദിവസം പൂർത്തിയായി. കെ മധുസൂദനൻ നഗർ (ശാരദാ ഓഡിറ്റോറിയം) കൊല്ലം ഈസ്റ്റ് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്‌ഘാടനംചെയ്‌തു. മുതിർന്ന പാർടി അംഗം ജഗദൻപിള്ള സമ്മേളന നഗറിൽ രക്തപതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗം എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം എസ് ഷബീർ രക്തസാക്ഷി പ്രമേയവും ഡി സുനിൽലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ എ എം റാഫി സ്വാഗതം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം എച്ച് ഷാരിയർ, ചിന്ത ജെറോം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എക്സ് ഏണസ്റ്റ്, വി കെ അനിരുദ്ധൻ, സി ബാൾഡുവിൻ എന്നിവർ പങ്കെടുത്തു. എം നൗഷാദ് എംഎൽഎ, എ ഷാജി, എം പി അനിൽ, സുജ കൃഷ്‌ണൻ, എസ് ആർ രാഹുൽ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി എസ് പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ബുധനാഴ്ച സമാപിക്കും. വ്യാഴം വൈകിട്ട് ബഹുജനറാലിയും ചുവപ്പുസേനാ പരേഡും നടക്കും. സീതാറാം യെച്ചൂരി നഗറിൽ (രണ്ടാംകുറ്റി) പൊതുസമ്മേളനം സോഫിയ മെഹർ ഉദ്‌ഘാടനംചെയ്യും. ഡി ബാലചന്ദ്രൻ നഗർ (എംഎംജെ കൺവൻഷൻ സെന്റർ, മൈലാപ്പുര്) കൊട്ടിയം ഏരിയ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ സമ്മേളന നഗറിൽ പതാക ഉയർത്തി. ജില്ലാകമ്മിറ്റി അംഗം ആർ ബിജു രക്തസാക്ഷി പ്രമേയവും ഏരിയ കമ്മിറ്റി അംഗം ആർ പ്രസന്നൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എ സുകു സ്വാഗതം പറഞ്ഞു. ആർ ബിജു, എസ് നാസറുദീൻ, ആർ രവിരാജ്, എസ് സെൽവി എന്നിവരടങ്ങിയതാണ് പ്രസീഡിയം. കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, ബി തുളസീധരക്കുറുപ്പ്, സി ബാൾഡുവിൻ, ജില്ലാകമ്മിറ്റി അംഗം കെ സുഭഗൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി എൻ സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ബുധനാഴ്ച സമാപിക്കും. വ്യാഴം വൈകിട്ട് പ്രകടനവും ചുവപ്പുസേനാപരേഡും നടക്കും. എം ബേബി നഗറിൽ (മൈലാപ്പുര് ജങ്‌ഷൻ) പൊതുസമ്മേളനം കെ എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്യും. Read on deshabhimani.com