ശൂരനാട്ടും കുന്നിക്കോട്ടും പതാക ഉയർന്നു



    കൊല്ലം സിപിഐ എം ശൂരനാട്‌, കുന്നിക്കോട്‌ ഏരിയ സമ്മേളനങ്ങൾക്ക്‌ പതാക ഉയർന്നു. വിവിധ സ്‌മൃതിമണ്ഡപങ്ങളിൽനിന്ന് പുറപ്പെട്ട പതാക, കൊടിമര, ദീപശിഖാ ജാഥകൾ സമ്മേളന നഗറിൽ സംഗമിച്ചു. പ്രതിനിധി സമ്മേളനം ബുധനാഴ്‌ച തുടങ്ങും.  ശൂരനാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പതാകജാഥ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ്‌ ഉദ്‌ഘാടനംചെയ്‌തു. എൻ സന്തോഷ്‌ ക്യാപ്‌റ്റനായി. സമ്മേളന നഗറിൽ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ പതാക ഏറ്റുവാങ്ങി. ഓച്ചിറ വയനകം നൂറുദീൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ ആരംഭിച്ച കൊടിമരജാഥ സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്‌ഘാടനംചെയ്‌തു. എം ഗംഗാധരക്കുറുപ്പ്‌ ഏറ്റുവാങ്ങി. ബാബു കൊപ്പാറ ക്യാപ്റ്റനായി. മണപ്പള്ളി മണിയൻ രക്തസാക്ഷി മണ്ഡപത്തിൽ എസ്‌ സുരേഷ്‌ ക്യാപ്‌റ്റനായ ദീപശിഖാജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം ശിവശങ്കരപ്പിള്ള ഉദ്‌ഘാടനംചെയ്‌തു. സംഘാടകസമിതി കൺവീനർ കെ പ്രദീപ്‌ സമ്മേളന നഗറിൽ ജ്വാല തെളിച്ചു.  ബുധൻ രാവിലെ പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (റബ കൺവൻഷൻ സെന്റർ, തെക്കേമുറി) കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനംചെയ്യും. വ്യാഴാഴ്ച വൈകിട്ട് നാലിന്‌ ചുവപ്പുസേനാ മാർച്ചും പ്രകടനവും. സീതാറാം യെച്ചൂരി നഗറിൽ (തെക്കേമുറി) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യും.  കുന്നിക്കോട് ഏരിയ സമ്മേളനത്തിന്റെ പതാകജാഥ സദാനന്ദപുരം മോട്ടൽ ജങ്‌ഷനിലെ  സീതാറാം യെച്ചൂരി നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. ആർ രാജഗോപാലൻനായർ ക്യാപ്റ്റനായി. എസ് രഘുനാഥൻ ക്യാപ്റ്റനായ കൊടിമരജാഥ ചക്കുവരയ്ക്കൽ കളത്തട്ട് ജങ്‌ഷനിൽ (എം എം ലോറൻസ് നഗർ) മുതിർന്ന നേതാവ് ആർ സഹദേവൻ ഉദ്ഘാടനംചെയ്തു. സി സജീവൻ ക്യാപ്റ്റനായ ദീപശിഖാ റാലി ഇളമ്പൽ ജങ്‌ഷനിൽ (പുഷ്പൻ നഗർ) ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം ഉദ്ഘാടനംചെയ്തു. പൊതുസമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെങ്ങമനാട് ജങ്‌ഷൻ) പതാക സ്വാഗതസംഘം സെക്രട്ടറി പി ജി സജികുമാറും കൊടിമരം സ്വാഗതസംഘം ചെയർമാൻ പനമ്പില തുളസിയും ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി തുളസീധരൻപിള്ള സമ്മേളന നഗറിൽ ജ്വാല തെളിച്ചു.  ബുധൻ രാവിലെ 9.30ന് ചെങ്ങമനാട് എം റഹിംകുട്ടി നഗറിൽ (ആരോമ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകിട്ട് നാലിന് ചുവപ്പുസേനാ പരേഡിനുശേഷം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെങ്ങമനാട് ടൗൺ) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം  കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും.   Read on deshabhimani.com

Related News