വജ്രജൂബിലി നിറവിൽ 
സെന്റ് ഗ്രിഗോറിയോസ് കോളേജ്

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ്


കൊട്ടാരക്കര  കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾ 18ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധൻ പകൽ ഒന്നിന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം ജൂബിലി വിളംബര ഘോഷയാത്രയായി കോളേജിൽ എത്തിച്ചേരും. വ്യാഴം രാവിലെ 10.30ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആഘോഷപരിപാടികൾ ഉദ്ഘാടനംചെയ്യും. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എംപി ജൂബിലി സന്ദേശം നൽകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാ അധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോ റോസ്, കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ തേവോദോറോസ് എന്നിവർ സംസാരിക്കും. എൻഎസ്എസ് ഭവനദാന പ്രോജക്ട്- സ്നേഹസ്പർശം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ ഉദ്ഘാടനംചെയ്യും. ആഘോഷ പരിപാടികളുടെ ഭാഗമായി അന്തർദേശീയ-ദേശീയ സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ, ഫിലിം ഫെസ്റ്റ്, പെയിന്റിങ് - ക്രാഫ്റ്റ് എക്സിബിഷൻ, നേച്ചർ ഫോട്ടോഗ്രാഫി, ഡയമണ്ട് ജൂബിലി ഗ്ലോബൽ അലൂമ്നി മീറ്റ്, ഇന്റർ കോളിജിയേറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ്, ഡിബേറ്റ് കോമ്പറ്റീഷൻ, മാനേജ്മെന്റ് ഫെസ്റ്റ് തുടങ്ങിയവ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ബേബി തോമസ്, പ്രിൻസിപ്പൽ സുമി അലക്സ്, അഡ്മിനിസ്ട്രേറ്റർ ഫാ. ഡി ജോർജുകുട്ടി, വൈസ് പ്രിൻസിപ്പൽ ജുബിൻ മറ്റപ്പള്ളി, ജനറൽ കൺവീനർ ഫ്രാൻസിസ് ചാക്കോ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News