രജിസ്ട്രേഷൻ നാളെ മുതൽ
കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ രജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെ ഡിടിപിസി ഓഫീസിനു സമീപത്തെ ഹൗസ് ബോട്ട് ടെർമിനലിൽ സജ്ജീകരിച്ച ഓഫീസിൽ രജിസ്റ്റർചെയ്യാം. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങൾ 19നകം രജിസ്റ്റർ ചെയ്യണം. 12വള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. കൂടുതൽ വള്ളങ്ങൾ രജിസ്റ്റർചെയ്താൽ നറുക്കെടുപ്പിലൂടെ പങ്കെടുക്കേണ്ടവയെ തീരുമാനിക്കും. വെപ്പ് എ ഗ്രേഡ് ഇനത്തിൽ മൂന്നു വള്ളങ്ങൾ, ഇരുട്ടുകത്തി എ ഗ്രേഡ് ഇനത്തിൽ മൂന്നുവള്ളങ്ങൾ, ഇരുട്ടുകത്തി ബി ഗ്രേഡ് മൂന്നു വള്ളങ്ങൾ, വനിതകൾ തുഴയുന്ന തെക്കേതോടി (തറവള്ളം)മൂന്നു വള്ളങ്ങൾ എന്നിങ്ങനെയാണ് പങ്കെടുക്കുക. തേവള്ളി കൊട്ടാരത്തിനു സമീപത്തുനിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ്മുതൽ കെഎസ്ആർടിസി ബസ്‌സ്റ്റാന്‍ഡിനു സമീപത്തെ ബോട്ടുജെട്ടി വരെ 1100 മീറ്ററിലാണ് 21ന് മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള വള്ളങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അനുമതിപത്രം, ആധാർ, ഫോട്ടോ, 200രൂപയുടെ മുദ്രപ്പത്രം എന്നിവയാണ് രജിസ്ട്രേഷനു വേണ്ട രേഖകൾ. എ ഗ്രേഡ് വള്ളങ്ങൾക്ക് 1,000, ബി ഗ്രേഡ് 750, വനിതാ വിഭാഗം 500എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ: 9446706939, 9745506451. വള്ളംകളിയുടെ രജിസ്ട്രേഷൻ യോഗം ചെയർമാൻ ടി സി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. ചന്ദ്രബാബു, ടി കെ സുൽഫി, പെരിനാട് മുരളി, എം മാത്യൂസ്, ഉപേന്ദ്രൻ മങ്ങാട്, അജീഷ്, മേടയിൽ ബാബു, വി ഗോപകുമാർ, സദു പള്ളിത്തോട്ടം എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ സ്വാഗതസംഘം ഓഫീസ് വെള്ളി പകൽ 11ന് ഡിടിപിസി ഓഫീസിനു സമീപം എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും Read on deshabhimani.com