മത്തി മരിച്ചു, അയല കൊന്നു



കൊല്ലം സമുദ്ര മത്സ്യോൽപ്പാദനത്തിൽ മത്തിയെ കടത്തിവെട്ടി അയല കുതിക്കുന്നു.  മുൻ വർഷങ്ങളെ അപേക്ഷിച്ച‌്  കഴിഞ്ഞ വർഷം കേരള തീരം കരയ‌്ക്കെത്തിച്ച  മത്തിയിൽ  കുറവ് 39 ശതമാനമാണ്. 2017ൽ ഏകദേശം 50,000 ടണ്ണിന്റെ കുറവാണ‌് രേഖപ്പെടുത്തിയത‌്. ആകെ ഉൽപ്പാദനം 77,093 ടൺ. രാജ്യത്താകെ  മുൻവർഷത്തേക്കാൾ 54 ശതമാനമാണ‌്  മത്തി കുറഞ്ഞതെന്ന‌്  കേന്ദ്ര സമുദ്ര മത്സ്യഗവേഷണസ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഫിഷറി റിസോഴ്സസ് അസ‌‌സ‌്‌മെന്റ‌് വിഭാഗം തയ്യാറാക്കിയ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017ൽ കേരളത്തിൽ ഏ-റ്റവും കൂ-ടു-തൽ ല-ഭി-ച്ചതും മത്തിയായിരുന്നു. 1.27 ല-ക്ഷം ടൺ. 2016ലും -ഉൽപ്പാദനം കുറഞ്ഞിരുന്നു.  45,000 ടൺ മാ-ത്ര-മാ-യി-രു-ന്നു അന്ന‌് തൊഴിലാളികൾ കരയ‌്ക്കെത്തിച്ചത‌്.  അയല ‘രാജാവ‌് ’ മത്തി കുറഞ്ഞപ്പോൾ അയല സംസ്ഥാനത്ത് ഗണ്യമായി കൂടി. മുൻ വർഷത്തേക്കാൾ 142 ശതമാനമാണ് വർധന. 80,568 ടൺ അയലയാണ‌് ലഭിച്ചത‌്.  ദേശീയതലത്തിലും അയലയാണ് ഒന്നാംസ്ഥാനത്ത്. 2017ലും 2016ലും അയലയുടെ ലഭ്യത യഥാക്രമം  33,336 ടൺ, 47,253 ടൺ എന്നിങ്ങനെയായിരുന്നു. കൊഴുവ, കിളിമീൻ, ചെമ്മീൻ പുതിയ താരങ്ങൾ അയലയ്ക്ക‌ു പുറമെ  കൊഴുവ (58,766 ടൺ), കിളിമീൻ(53,549), ചെമ്മീൻ(50,472), കൂന്തൽ,- കണവ (50,180)എന്നിവയും കേരളത്തിൽ കൂടി. കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ ആകെയുള്ള മത്സ്യോൽപ്പാദനം 34.9 ലക്ഷം ടൺ ആണ്. മുൻ വർഷത്തേക്കാൾ ഒമ്പതു ശതമാനം കുറവുണ്ടായി. ഒന്നാംസ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തിൽ ഒമ്പതാംസ്ഥാനത്തേക്ക് കൂപ്പുകുത്തി. അസാധാരണമാംവിധം ക്ലാത്തി മത്സ്യം കൂടിയതാണ് മറ്റൊരു പ്രത്യേകത. മുന്നിൽ മുനമ്പം സംസ്ഥാനത്ത‌് ഏറ്റവും  കൂടുതൽ മത്സ്യം ലഭിച്ചത‌് മുനമ്പത്ത‌ുനിന്ന‌്. ആകെ ഉൽപ്പാദനത്തിൽ നേരിയ വർധന ഉണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോൽപ്പാദനത്തിൽ കേരളം കഴിഞ്ഞ വർഷത്തെപ്പോലെ  മൂന്നാമതാണ്. ഗുജറാത്താണ് ഒന്നാംസ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാംസ്ഥാനം.  ആകെ സമ്പത്തിന്റെ 25 ശതമാനം.  മൂല്യത്തിൽ നേരിയ വർധന കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിങ‌് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 52,632 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 0.4 ശതമാനമാണ് വർധന. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 80,320 കോടി രൂപയുടെ മീനാണ് വിൽപ്പന നടത്തിയത്. ലാൻഡിങ‌് സെന്ററുകളിൽ ഒരു കിലോ മീനിന് 11.1 ശതമാനം വർധനയിൽ ശരാശരി വില 152 രൂപയും ചില്ലറ വ്യാപാരത്തിൽ 13.4 ശതമാനം കൂടി 232 രൂപയും ലഭിച്ചു. Read on deshabhimani.com

Related News