മാലിന്യപ്ലാന്റിനെതിരെ ചണ്ണപ്പേട്ടയിൽ എൽഡിഎഫ് മനുഷ്യച്ചങ്ങല

ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലീന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ തീർത്ത മനുഷ്യച്ചങ്ങല 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു


അഞ്ചൽ ചണ്ണപ്പേട്ട പരപ്പാടി എസ്റ്റേറ്റിൽ മാലീന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ചണ്ണപ്പേട്ട മുതൽ പരപ്പാടി എസ്റ്റേറ്റുവരെ തീർത്ത പ്രതിഷേധ മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എസ് ജയമോഹൻ പ്രതിഷേധ യോഗം ഉദ്ഘാടനംചെയ്തു. പി ദിലീപ് അധ്യക്ഷനായി. ജി പ്രമോദ് സ്വാഗതം പറഞ്ഞു. ചണ്ണപ്പേട്ട മാർത്തോമപള്ളി വികാരി ഫാ. സുനിത്, സിപിഐ എം ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ, ആയൂർ ബിജു, അസീനാ മനാഫ്, എ ആർ അസിം എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News