ഈവർഷം 7 മേൽപ്പാലങ്ങൾകൂടി: മന്ത്രി റിയാസ്‌

മാളിയേക്കൽ റെയിൽവേ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ ശിലാഫലകം 
അനാച്ഛാദനം ചെയ്യുന്നു


  കരുനാഗപ്പള്ളി  തടസ്സരഹിത ഗതാഗതം ലക്ഷ്യമിട്ട് സാമ്പത്തിക വർഷം ഏഴു റെയിൽവേ മേൽപ്പാലങ്ങൾകൂടി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപ്പാലം ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കിഫ്ബി വഴി 72 മേൽപ്പാലങ്ങളും കെആർഡിസിഎ വഴി 27 മേൽപ്പാലങ്ങളും നിർമിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. ഇതിൽ കൂടുതൽ മേൽപ്പാലങ്ങൾ കൊല്ലം ജില്ലയിലുള്ളതാണ്. ചിറ്റുമൂല, മൈനാഗപ്പള്ളി, കൂട്ടിക്കട, മയ്യനാട്, എസ്എൻ കോളേജ് തുടങ്ങിയ മേൽപ്പാലങ്ങൾ ഇക്കൂട്ടത്തിലുണ്ട്. പശ്ചാത്തല മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിക്ക് തുടക്കമിട്ടത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പൂർത്തിയാകുന്ന പ്രധാന മേൽപ്പാലമാണ് മാളിയേക്കൽ. മറ്റു മേൽപ്പാലങ്ങൾ ഭൂമി ഏറ്റെടുക്കലിന്റെയും പദ്ധതിരേഖ അംഗീകാരത്തിന്റെയും ടെൻഡർ നടപടിക്രമങ്ങളുടെയും വിവിധ ഘട്ടത്തിലാണ്. മേൽപ്പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്റെ പശ്ചാത്തല മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. സി ആർ മഹേഷ് എംഎൽഎ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ആർബിഡിസികെഎഎ അബ്ദുൽ സലാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനിൽ എസ് കല്ലേലിഭാഗം, വസന്താമേശ്, ജില്ലാ പഞ്ചായത്ത്അംഗം ഗേളീ ഷൺമുഖൻ, മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുമാരി, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വിവിധ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയപാർടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.  Read on deshabhimani.com

Related News