സായന്തനത്തിൽ ഓണക്കോടിയും കട്ടിലും നൽകി



എഴുകോൺ  പുത്തൂർ സായന്തനം വയോജന കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കോടിയും കട്ടിലും വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ  ഉദ്ഘാടനംചെയ്തു. ജീവനം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് ആർ അരുൺബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം വി സുമലാൽ, സാമൂഹ്യനീതി ജില്ലാ ഓഫീസർ എ കെ ഹരികുമാരൻനായർ, ജീവനം ഏരിയ കോ –-ഓർഡിനേറ്റർ എസ് അജയകുമാർ, പ്രകാശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News