ഓണക്കിറ്റ് വിതരണംചെയ്‌തു

പാലിയേറ്റീവ് കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ്‌ 
എം മനോജ്‌കുമാർ വിതരണംചെയ്യുന്നു


കടയ്ക്കൽ കടയ്ക്കൽ പഞ്ചായത്തിന്റെയും നിലമേൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക്‌ ഓണക്കിറ്റ് വിതരണംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് അംഗം കടയിൽ സലിം അധ്യക്ഷനായി. കെ എം മാധുരി, വി വേണുകുമാരൻനായർ, ജേക്കബ് ജോർജ്, മേരിക്കുട്ടി ജോസ് എന്നിവർ സംസാരിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എൻ ശ്രീകുമാർ സ്വാഗതവും പി ആർ രാജി നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News