ശാസ്താംകോട്ട തടാകതീരത്തുനിന്നു 
മണ്ണെടുക്കാനുള്ള നീക്കം അനുവദിക്കില്ല



  ശാസ്താംകോട്ട  അതീവ പരിസ്ഥിതിലോല മേഖലയായ ശാസ്താംകോട്ട തടാകതീരത്തുനിന്നു മണ്ണെടുക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത്. കോയിക്കൽഭാഗത്ത്‌ സ്വകാര്യവ്യക്തിയുടെ പേരിലുള്ള അര ഏക്കറോളം സ്ഥലത്തുനിന്ന്‌ 1703 ലോഡ് മണ്ണ് കടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ അനുമതി പിൻവലിക്കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു. വസ്തു ഉടമയ്‌ക്ക്‌ വീടിനു നല്‍കിയ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടിയും പഞ്ചായത്ത് ആരംഭിച്ചു. റാംസർ സൈറ്റിൽ ഉൾപ്പെട്ട തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിലടക്കം എല്ലാവിധത്തിലുമുള്ള ഖനന പ്രവർത്തനങ്ങൾ ജില്ലാ ഭരണകേന്ദ്രം നിരോധിച്ചതാണ്‌. ആറുമാസം കൂടുമ്പോൾ നിരോധന ഉത്തരവ് ആവർത്തിക്കാറുണ്ട്. കഴിഞ്ഞ ഒക്ടോബർ 23നും ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങി. പരിസ്ഥിതിലോലമായ പരിധിയില്‍ ഇത്തരം ഒരു അനുമതി നല്‍കുന്നതിനു മുമ്പ് പഞ്ചായത്തിലും വില്ലേജിലും ഒരു റിപ്പോര്‍ട്ട് പോലും ചോദിച്ചിട്ടില്ല. കലക്ടറെ നേരില്‍ക്കണ്ട് വിഷയം ധരിപ്പിക്കും. സംഭവത്തെ രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിച്ച്‌ മണ്ണ് മാഫിയയെ സഹായിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. Read on deshabhimani.com

Related News