വാടകവീട്ടില്‍ ചാരായനിര്‍മാണം: അച്ഛനും മകനും പിടിയിൽ

വ്യാജമദ്യം നിര്‍മിച്ച രാധാകൃഷ്ണനെയും രാധേഷ് കൃഷ്ണനെയും മദ്യം 
നിര്‍മിക്കാൻ ഉപയോഗിച്ച സാധനങ്ങളും  ചവറ പൊലീസ് പിടി കൂടിയപ്പോള്‍


ചവറ വാടകവീട്ടില്‍ വില്‍പ്പനയ്‌ക്കായി നിര്‍മിച്ച വ്യാജച്ചാരായവുമായി അച്ഛനും മകനും പിടിയിൽ. ചവറ ഇടയിലേഴത്ത് വീട്ടില്‍ രാധാകൃഷ്ണന്‍പിള്ള (72), മകന്‍ രാധേഷ്‌കൃഷ്ണന്‍ (38) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ താമസിച്ചിരുന്ന പുതുക്കാട്ടിലുള്ള വാടകവീട്ടിലെ മുറിയില്‍നിന്ന്‌ വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 32 -ലിറ്റര്‍ വ്യാജച്ചാരായവും നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെത്തുകയായിരുന്നു. ഓണക്കാലത്ത് വ്യാജമദ്യവും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി സിറ്റി പൊലീസ് പരിധിയിലെ സ്റ്റേഷനുകളില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ഇന്‍സ്പെക്ടര്‍ കെ ആർ ബിജു, എസ്ഐമാരായ ഓമനക്കുട്ടന്‍, എസ്‌സിപിഒ രഞ്ജിത്‌, പ്രദീപ്, സിപിഒമാരായ മനീഷ്, ശ്യാം, ശങ്കര്‍, അനില്‍ എന്നിവരടങ്ങിയ സംഘമാണ് അച്ഛനെയും മകനെയും പിടികൂടിയത്.  Read on deshabhimani.com

Related News