എക്സ് സർവീസ്‌മെൻ സൊസൈറ്റി സംസ്ഥാന സമ്മേളനം
ചവറ ഓൾ കേരള ആർമി സർവീസ് കോർ (മെക്കാനിക്കൽ ട്രാൻസ്പോർട്ട്) എക്സ് സർവീസ്‌മെൻ സൊസൈറ്റിയുടെ മൂന്നാം സംസ്ഥാന സമ്മേളനവും 264–- മത് എഎസ്‌സി കോർപ്സ് ഡേ ആഘോഷവും സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ മലയിൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സലിംകുഞ്ഞ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ ബിജു സ്വാഗതംപറഞ്ഞു. പൗലോസ്, സുരേഷ് കുമാർ, സൂരജ്, സത്യൻ മണിയൂർ, മൃദു, സാബു, ഷാജി തരകൻ, ശ്രീവത്സൻ, രാധാകൃഷ്ണൻ, സത്യൻ, രാജേഷ് എന്നിവർ സംസാരിച്ചു. വിമുക്ത ഭടന്മാർ നേരിട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് മെമ്മോറാണ്ടം കൊടുക്കാനും തീരുമാനമായി. വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളേയും വിമുക്ത ഭടന്മാരേയും മുതിർന്ന സൈനികരേയും ആദരിച്ചു. കലാപരിപാടികളും നടന്നു. Read on deshabhimani.com