മടന്തകോട് ഏലാ കതിരണിയും; 
കൃഷിയിറക്കി കരീപ്ര സഹകരണ ബാങ്ക്



എഴുകോൺ  കരീപ്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ തരിശുകിടന്ന മടന്തകോട് ഏലായിലെ 4.5 ഹെക്ടറിൽ നെൽക്കൃഷിയിറക്കി. മടന്തകോട് ഏലാ സമിതിയുടെയും കരീപ്ര കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷി. അത്യുൽപ്പാദന ശേഷിയുള്ള ഉമ വിത്താണ് വിതച്ചത്. അമ്പലത്തുംകാല സെന്റ് ജോർജ് സ്കൂൾ വിദ്യാർഥികളും വിതഉത്സവത്തിൽ പങ്കെടുത്തു.മടന്തകോട് പിറങ്ങേൽ ഭാഗത്ത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ വിതയുത്സവം ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ജി ത്യാഗരാജൻ അധ്യക്ഷനായി.  ഭരണസമിതി അംഗം ജി മോഹനൻ സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അഭിലാഷ്, കരീപ്ര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി ഉദയകുമാർ, സ്ഥിരം സമിതി അധ്യക്ഷ സന്ധ്യാഭാഗി, പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് പ്രശോഭ, വൈ റോയി, സന്തോഷ്‌ സാമുവൽ, എം ഐ റെയ്ച്ചൽ, ബാങ്ക് സെക്രട്ടറി ബി പ്രിയ, കൃഷി ഓഫീസർ വിശ്വജ്യോതി, ദീപ, പരമേശ്വരൻപിള്ള എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News