ക്രിസ്മസ്, പുതുവർഷാഘോഷം: 
എക്‌സൈസ് പരിശോധന ശക്തമാക്കി



കൊല്ലം ക്രിസ്മസ്, പുതുവർഷാഘോഷം പ്രമാണിച്ച് ജില്ലയിൽ എക്സൈസ് പരിശോധന ശക്തമാക്കി. ജനുവരി നാലുവരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായ പരിശോധനകൾ നടക്കും. മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂം, മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സ് യൂണിറ്റുകൾ, ചെക്ക് പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളും മറ്റും പരിശോധിക്കുന്നതിനായി ഒരു ബോർഡർ പട്രോളിങ് യൂണിറ്റ്, ഒരു ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന എക്‌സൈസ് ടീം പ്രവർത്തിക്കും. പൊതുജനങ്ങളുടെ പരാതി രേഖപ്പെടുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാതല കൺട്രോൾ റൂമിനെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വൈ ഷിബു പറഞ്ഞു. Read on deshabhimani.com

Related News