ആയുര്‍വേദ ദിനാഘോഷ സമാപിച്ചു
കൊല്ലം ജില്ലാ നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആയുർവേദ ദിനാഘോഷ സമാപന സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ എ അഭിലാഷ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ പി പൂജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ അനിൽകുമാർ, അമൃത ആയുർവേദ കോളേജ് പ്രിൻസിപ്പൽ എൻ വി രമേശ്, ശ്രീനാരായണ ആയുർവേദ കോളേജ് പ്രിൻസിപ്പൽ രഘുനാഥൻനായർ, ഹോമിയോ ഡിഎംഒ സി എസ് പ്രദീപ്, ജില്ലാ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി എ സൂരജ്, വിവിധ സംഘടന നേതാക്കളായ രശ്മി എസ് രാജ്, രമ്യ ദാസ്, എം എസ് ഗ്രീഷ്മ, ആർ മിനി, ശ്രീജ, സി പി ലതേഷ് കുമാർ എന്നിവർ സംസാരിച്ചു. ആയുർവേദ മേഖലയിൽ നൂതന ആശയങ്ങളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസും സ്റ്റാർട്ടപ്പും എങ്ങനെ ഉപയോഗപ്പെടുത്താം വിഷയത്തിൽ സ്റ്റാർട്ടപ് വിദഗ്ധൻ ഒ വി അഭിലാഷ് സെമിനാർ നയിച്ചു. നൂതന പദ്ധതികളുടെ ആശയങ്ങൾ, റീൽസ് മേക്കിങ് മത്സരം, സംവാദം എന്നിവ സംഘടിപ്പിച്ചു. Read on deshabhimani.com