പെൻഷൻ ദിനം ആചരിച്ചു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൻഷൻ 
ദിനാചരണം എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനംചെയ്യുന്നു


കൊല്ലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനംചെയ്തു. കെഎസ്എസ്‌പിയു ജില്ലാ പ്രസിഡന്റ് പി ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. ഭരണഘടനയുടെ ആമുഖം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ശശിധരൻനായർ അവതരിപ്പിച്ചു.  ജില്ലാ സെക്രട്ടറി കെ രാജേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ജി ചെല്ലപ്പൻആചാരി, സംസ്ഥാന കമ്മിറ്റി അംഗം കെ സമ്പത്ത് കുമാർ, ജി സദാനന്ദൻ, പി എം സുഹറാ ബീവി, സി കനകമ്മ  എന്നിവർ സംസാരിച്ചു. സൈബർ വെർച്വൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട്  കൊല്ലം സിറ്റി സൈബർ ക്രൈം ഇൻസ്പെക്ടർ എ അബ്ദുൾ മനാഫ്, എ നിയാസ് എന്നിവർ ബോധവല്‍ക്കരണ ക്ലാസെടുത്തു. Read on deshabhimani.com

Related News