അഖിലയ്‌ക്ക്‌ 
അത്രയ്‌ക്കുണ്ട് കടപ്പാട്‌



    കടയ്ക്കൽ  "ഈ സർക്കാരിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, അത്രയ്‌ക്കുണ്ട് കടപ്പാട്‌’ –-സങ്കടവും സന്തോഷവും ഒന്നിച്ചുവന്നപ്പോൾ കരച്ചിലടക്കി അഖില പറഞ്ഞത്‌ വാക്കുപാലിച്ച സംസ്ഥാന സർക്കാരിനോടുള്ള തീരാത്ത നന്ദി. മടത്തറ കൊല്ലായിൽ മുനിയിരുന്നകാല തോട്ടിൻകര വീട്ടിൽ അഖിലയ്‌ക്ക്‌ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ക്ലർക്കായാണ്‌ ജോലി ലഭിച്ചത്‌. അതിക്രമത്തിനിരയായി മരിക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വ്യക്തികളുടെ ആശ്രിതർക്ക്‌ ജോലിനൽകുന്ന പദ്ധതി പ്രകാരമാണിത്‌. 2017 ഏപ്രിൽ 23നായിരുന്നു അഖിലയെയും കുടുംബത്തെയും നടുക്കിയ ദുരന്തം. അച്ഛൻ ആർ അശോക്‌കുമാറിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ആശാരിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന അച്ഛന്റെ മരണത്തോടെ കുടുംബം കണ്ണീരിലായി. അമ്മ ബിന്ദുവും സഹോദരി അശ്വതിയും നീതിക്കായുള്ള പോരാട്ടത്തിലായി പിന്നെ. നാട്ടിലെ സിപിഐ എം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സഹായവുമായി ഒപ്പംനിന്നു. കൊലപാതകക്കേസിൽ കോടതി പ്രതി അബ്ദുൽ റഹ്മാന്‌ ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കും എന്നതായിരുന്നു സർക്കാർ നിലപാട്‌. ബുധനാഴ്‌ചയാണ്‌ അഖിലയ്‌ക്ക്‌ നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്‌. Read on deshabhimani.com

Related News