അഴീക്കൽ ജനകീയാരോഗ്യകേന്ദ്രത്തിന് കായകൽപ്പ പുരസ്കാരം

അഴീക്കൽ കുടുംബാരോഗ്യകേന്ദ്രം


  കരുനാഗപ്പള്ളി  അഴീക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ കായകൽപ്പ പുരസ്കാരം. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉപകേന്ദ്രങ്ങത്തിന്റെ പ്രവർത്തനമികവിനാണ്‌ അവാർഡ്‌. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ ഘടകങ്ങൾ പരിശോധിച്ചായിരുന്നു അവാർഡ്‌ നിർണയിച്ചത്‌. സ്കോറിങ്ങിൽ നൂറിൽ നൂറു ശതമാനം മാർക്കുനേടി. ആശുപത്രിയുടെയും ഉപകേന്ദ്രങ്ങളുടെയും ശുചിത്വം, ഓഫീസും രേഖകളും സൂക്ഷിക്കുന്നതിലെ കൃത്യത, വാർഡുതല പ്രവർത്തനങ്ങൾ, നവീന ആശയങ്ങൾ, മുൻകാലങ്ങളിൽ ലഭിച്ച പുരസ്കാരങ്ങൾ എന്നിവയാണ്‌ അവാർഡ് ലഭിക്കുന്നതിനിടയാക്കിയതെന്ന്‌ മെഡിക്കൽ ഓഫീസർ ജാസ്മിൻ റിഷാദ് പറഞ്ഞു. ആർദ്ര കേരളം പുരസ്കാരം, കായകൽപ്പ അവാർഡ്, എൻകുഎഎസ് അവാർഡ്, എഎസ് അക്രഡിറ്റേഷൻ, കെഎഎസ് എച്ച് അവാർഡ് എന്നിവയും അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. Read on deshabhimani.com

Related News