വരും കൂടുതൽ പ്ലാസ്റ്റിക് ഫിഷറുകൾ
ആമയിഴഞ്ചാൻ തോട്ടിൽ രാജാജി നഗർ പാലത്തിനു സമീപവും രാജാജി നഗർ അവസാനിക്കുന്നിടത്തും പ്ലാസ്റ്റിക് ഫിഷറുകൾ സ്ഥാപിക്കും. നിലവിലുള്ളവയ്‌ക്കു പുറമെയാണിത്. രണ്ടു സിസ്റ്റം സ്ഥാപിക്കുന്നതിന് 12 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ലുലു ഗ്രൂപ്പിന്റെ സിആർ ഫണ്ടിൽനിന്ന് ഈ തുക കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന ഇവ ഒഴുകിവരുന്ന മാലിന്യം തടഞ്ഞുനിർത്തും. ശുചീകരണ തൊഴിലാളികൾ ഇത് നീക്കും. ആക്രിയെടുക്കും ബയോ മാലിന്യങ്ങൾ ഇൻസുലിൻ സിറിഞ്ചും ഡയപ്പറുമുൾപ്പെടെയുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ ഇനി പൊല്ലാപ്പാകില്ല. ഇവ ശേഖരിക്കാൻ ആക്രി ആപ് തയ്യാർ. വീട്ടിലെ അനാവശ്യവസ്തുക്കൾ ഒഴിവാക്കാൻ ആക്രി ആപ്പിന്റെ ബയോ മെഡിക്കൽ വെയ്‌സ്റ്റ് എന്ന കാറ്റഗറിയിൽ ബുക്ക് ചെയ്താൽ മതിയാകും. കലക്‌ഷൻ എക്‌സിക്യൂട്ടീവ് വീട്ടിലെത്തി മാലിന്യം ശേഖരിക്കും. കിലോയ്‌ക്ക് 50 രൂപ നിരക്കാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണ്. മൂന്നുമാസമായി ഈ സ്റ്റാർട്ടപ് തിരുവനന്തപുരം നഗരത്തിൽ കോർപറേഷന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചിട്ട്. വീടുകൾക്കു പുറമെ ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ, നഴ്‌സിങ് ഹോമുകൾ എന്നിവിടങ്ങളിൽനിന്ന് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുമെന്ന് ആക്രി ആപ് ജില്ലാ കോ–- ഓർഡിനേറ്റർ നിള പത്മ പറഞ്ഞു. ശേഖരിക്കുന്ന മാലിന്യങ്ങൾ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും. Read on deshabhimani.com