കനാൽ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം ലഭ്യമാക്കണം
പുനലൂര്‍ കനാൽ പുറമ്പോക്ക് നിവാസികൾക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കണമെന്ന് സിപിഐ എം ഇടമൺ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി എസ് ബിജു ഉദ്ഘാടനംചെയ്തു. ആർ ലൈലജ, കെ ലാലു, എ റഷീദ, ശശികുമാർ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജില്ലാ കമ്മറ്റിഅംഗം എം എ രാജഗോപാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ഷാജി, ടി ചന്ദ്രാനന്ദൻ, വി എസ് മണി, എ ആർ കുഞ്ഞുമോൻ, പി വിജയൻ എന്നിവർ സംസാരിച്ചു.13 അംഗ ലോക്കൽ കമ്മിറ്റിയെയും എസ് വിനോദിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പൊതുസമ്മേളനം ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ ഉദ്ഘാടനംചെയ്തു. Read on deshabhimani.com