ശിങ്കാരിമേളം അരങ്ങേറ്റംകുറിച്ചു
കടയ്ക്കൽ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കടയ്ക്കൽ സിഡിഎസും കടയ്ക്കൽ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച വൈഖരി കലാസംഘത്തിന്റെ ശിങ്കാരിമേളം അരങ്ങേറ്റംകുറിച്ചു. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്‌ഘാടനംചെയ്‌തു. സിഡിഎസ് ചെയർപേഴ്സൺ എ രാജേശ്വരി അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ ഇന്ദിരാഭായി സ്വാഗതംപറഞ്ഞു. കുടുംബശ്രീ എംഇ പദ്ധതിയുടെ സ്‌കിൽ ട്രെയിനിങ് പൂർത്തിയാക്കിയ കലാസംഘം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ എസ് വിക്രമൻ വിതരണംചെയ്‌തു. എംഇ ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ്, ചടയമംഗലം ബിസി ഷെറീന, എംഇസി ഇന്ദിര പങ്കെടുത്തു. 18 കുടുംബശ്രീ അംഗങ്ങളും രണ്ട് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് കലാസമിതിയിലുള്ളത്. ശ്രുതി കലാസാംസ്കാരിക പഠനകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്കില്‍ എക്‌സ്റ്റൻഷൻ ട്രെയിനിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. Read on deshabhimani.com