കൊറ്റൻകുളങ്ങര സ്കൂളിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്
ചവറ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും കൊറ്റൻകുളങ്ങര ജിവിഎച്ച്എസ്എസിന് ബെസ്റ്റ് പെർഫോമൻസ് അവാർഡ്. 747 പോയിന്റോടെ ഓവറോൾ നേടിയ കൊറ്റൻകുളങ്ങര സ്കൂൾ വലിയ പോയിന്റ് വ്യത്യാസത്തിലാണ് ഇക്കുറിയും നേട്ടം ആവർത്തിച്ചത്. തെക്കുംഭാഗം ജിപിഎച്ച്എസ്എസിൽ നടന്ന മേളയിൽ സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയമേളകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോളും പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ ഓവറോളും സ്വന്തമാക്കിയാണ് ബെസ്റ്റ് പെർഫോമൻസിന് സ്കൂൾ അർഹമായത്. കഴിഞ്ഞ കലാമേളയിലും കായികമേളയിലും കൊറ്റൻകുളങ്ങര സ്കൂൾ മികവ് പുലർത്തിയിരുന്നു. കിക്ക് ബോക്സിങ്ങിൽ ഇന്റർനാഷണൽ പാർട്ടിസിപ്പേഷൻ, സ്പാനിഷ് ലീഗ് ഫുട്ബാൾ ടീം സെലക്ഷൻ, അക്ഷരമുറ്റം ഉപജില്ലാ ക്വിസിൽ എൽപി വിഭാഗത്തിൽ ഒന്നാംസ്ഥാനം തുടങ്ങിയ വിവിധ നേട്ടങ്ങളും സ്കൂളിന് സ്വന്തമായി. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായ നാലാം തവണ നൂറുമേനി വിജയം ഉൾപ്പെടെ നേടി അക്കാദമിക രംഗത്തും കൂടുതൽ ശ്രദ്ധേയമാകുകയാണ് കൊറ്റൻകുളങ്ങര സ്കൂൾ. Read on deshabhimani.com