കേരളത്തോടുള്ള ജനാധിപത്യവിരുദ്ധ കടന്നാക്രമണങ്ങളെ ചെറുക്കണം: എൻജിഒ യൂണിയൻ

എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ സംസാരിക്കുന്നു


  കൊല്ലം കേന്ദ്രം കേരളത്തോടു കാണിക്കുന്ന ജനാധിപത്യവിരുദ്ധ കടന്നാക്രമണങ്ങളെ ചെറുക്കുകയും കേരളത്തിലെ ജനപക്ഷബദൽ നയങ്ങൾക്ക് കരുത്തുപകരുകയും ചെയ്യണമെന്ന് എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൊല്ലം സിഐടിയു ഭവനിൽ ചേർന്ന കൗൺസിലിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം കെ വി പ്രഭുൽ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചകൾക്ക് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ മറുപടി പറഞ്ഞു.  ജില്ലാ പ്രസിഡന്റ് ബി സുജിത്‌ അധ്യക്ഷനായി. സെക്രട്ടറി വി ആർ അജു റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ ഏരിയ കമ്മിറ്റികളിൽനിന്ന്‌ എം കെ ജ്യോതി (സിവിൽ സ്റ്റേഷൻ), വി എസ് അനീഷ് (കൊല്ലം ടൗൺ), വിജിൽ വാസ് (കുണ്ടറ), കവിത അഭിലാഷ് (ചാത്തന്നൂർ), മുഹമ്മദ്റാഫി (കൊട്ടാരക്കര), സി സാബു (കടയ്ക്കൽ), കെ എസ് സന്തോഷ്‌കുമാർ (പത്തനാപുരം), എം ശ്രീകുമാർ (പുനലൂർ), കെ പ്രീത (കുന്നത്തൂർ), സന സമദ് (കരുനാഗപ്പള്ളി) എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News