സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
ചവറ പൊന്മന കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി ചവറ ലയൺസ് ക്ലബ്ബും അരവിന്ദ് മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. സുജിത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. ലയൺ ഡിസ്ട്രിക്ട് 318എയുടെ ആദ്യ വൈസ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി ജോബ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ആറ്റിങ്ങൽ പ്രകാശ് എന്നിവർ വിശിഷ്ട അതിഥികളായി. ചവറ ലയൺസ് ക്ലബ് പ്രസിഡന്റ് മഹേഷ് അധ്യക്ഷനായി. എം ഒ ബിജു സ്വാഗതം പറഞ്ഞു. റീജണൽ ചെയർപേഴ്സൺ ബ്രിജേഷ്, ക്ലബ് അംഗങ്ങളായ ഹരിലാൽ, ആംസ്, റിയാസ്, വിജയകുമാർ, അനന്ദുലാൽ, അജേഷ്, അഭിലാഷ് എന്നിവർ പങ്കെടുത്തു.ശ്രീനിവാസൻ നന്ദി പറഞ്ഞു. Read on deshabhimani.com