എൻഎസ്എസ് സഹവാസ ക്യാമ്പ്



ചടയമംഗലം ആയൂർ ഗവ. ജവഹർ ഹയർ സെക്കന്‍ഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് ‘ജ്യോതിഷ് 2K24' തേവന്നൂർ ഗവ. എൽപിഎസിൽ പ‍ഞ്ചായത്ത് അം​ഗം ആർ ഹിരൺ ഉദ്ഘാടനംചെയ്തു. എസ്എംസി ചെയർപേഴ്‌സൺ വിജയകുമാരി അധ്യക്ഷയായി.  പ്രിൻസിപ്പല്‍ എം ദീപാകുമാരി സ്വാഗതം പറഞ്ഞു.  പ്രധാനാധ്യാപിക മിനി വർഗീസ്, പിടിഎ വൈസ് പ്രസിഡന്റ് അനിമോൻ, ബി മുരളി, ഗാന, സുരേഷ് കുമാർ, കെ സന്തോഷ് കുമാർ, എസ് എസ് ഭാഗ്യ, എം ബി നിധിൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ആർ എസ് ഷീബ നന്ദി പറഞ്ഞു. Read on deshabhimani.com

Related News