അംബേദ്കർക്ക്‌ എതിരായ അധിക്ഷേപം: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു



കൊല്ലം ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധിക്ഷേപിച്ചതിനെതിരായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോം ഉദ്ഘാടനംചെയ്തു. ചിന്നക്കട റസ് ഹൗസിനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്ബേയിൽ അവസാനിച്ചു. ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. ട്രഷറർ എസ് ഷബീർ, ശബരീനാഥ്, ശരത്, വിനു വിജയൻ, ദേവിക രാമചന്ദ്രൻ, ബിലാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാം മോഹൻ സ്വാഗതവും യു പവിത്ര നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News