വയോജന മെഡിക്കൽ ക്യാമ്പ്

കൊട്ടാരക്കര മുനിസിപ്പാലിറ്റി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് 
ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ആയുഷ് സിദ്ധ പിഎച്ച്സി  എന്നിവ ചേർന്ന് നീലേശ്വരം കരയോഗമന്ദിരം ഹാളിൽ വയോജന മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നുവിതരണവും നടത്തി. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ വനജ രാജീവ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കടത്ത്, കെ ഉണ്ണിക്കൃഷ്ണമേനോൻ, എ മിനികുമാരി, കൗൺസിലർമാരായ കണ്ണാട്ട് രവി, സബിത സതീഷ്, സുജിത്‌, ഡോക്ടർമാരായ പി വാണികൃഷ്ണ, കെ എസ് ശ്രീകല, ശരണ്യ ആർ രാജ്, ടിനു ജോർജ് എന്നിവർ സംസാരിച്ചു.  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ്, മൈലം പഞ്ചായത്ത്, താമരക്കുടി ഗവ. ആയുർവേദ ഡിസ്‌പെൻസറി എന്നിവ സംയുക്തമായി വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജി നാഥ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ അംഗം ഓമന രവീന്ദ്രൻ അധ്യക്ഷയായി.  വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ദിവ്യ ചന്ദ്രശേഖർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി പ്രസന്നകുമാർ, ശ്രീകല, പഞ്ചായത്ത്‌ അംഗങ്ങളായ രാജേഷ് , ദീപ ശ്രീകുമാർ, രാധാകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എൻ സ്മിത, ഡോ. സുലേഖ ബീവി എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി. യോഗ ഇൻസ്‌ട്രക്ടർ എം എസ് അജീഷ്  യോഗ പരിശീലിപ്പിച്ചു. Read on deshabhimani.com

Related News