കൊട്ടാരക്കര ശ്രീധരൻനായരെ അനുസ്മരിച്ചു

കൊട്ടാരക്കര ശ്രീധരൻനായരുടെ 38–--ാമത് അനുസ്മരണ സമ്മേളനം മുൻ എംഎൽഎ പി അയിഷാപോറ്റി ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര   അതുല്യ നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ 38–--ാമത് അനുസ്മരണം കൊട്ടാരക്കര ശ്രീധരൻനായർ ഫൗണ്ടേഷൻ സംഘടിപ്പിച്ചു. പി അയിഷാപോറ്റി ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ പി എൻ ഗംഗാധരൻനായർ അധ്യക്ഷനായി. നടി ശ്രീലതാനമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം വിജയകൃഷ്ണൻഉണ്ണിത്താൻ, ശ്രീലതാ നമ്പൂതിരി, യുവനടൻ അജീഷ് കോട്ടാത്തല എന്നിവരെ സിനിമാ നിർമാതാവും സാംസ്കാരിക ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ കെ അനിൽകുമാർ അനുമോദിച്ചു. ഡി എസ് സുനിൽ, ജോൺ കുരാക്കാർ, ശ്രീമംഗലം ബാബു, കനകലത, സിതാര, സി ഐ രശ്മി ദേവി, നന്ദനാ വിനീഷ്, ഗംഗാ അഞ്ജിത് എന്നിവരെ കാഥികൻ വസന്തകുമാർ സാംബശിവൻ  അനുമോദിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ വനജാ രാജീവ്, കൗൺസിലർമാരായ കെ ഉണ്ണിക്കൃഷ്ണമേനോൻ, അരുൺ കാടാംകുളം, ആർ കലാധരൻ, ശൈലജ, എം എം ഇസ്മയിൽ, എസ് മുരളീധരൻനായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News