ജില്ലയുടെ വികസനത്തിന് പൊതുജനങ്ങളുടെ ആശയം
കൊല്ലം ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ദീർഘകാല ആസൂത്രണം (പരിപ്രേക്ഷിത), ഹ്രസ്വകാല ആസൂത്രണം (ആക്‌ഷൻ പ്ലാൻ), ജില്ല–-- സംസ്ഥാനതലത്തിൽ നടപ്പാക്കേണ്ട പദ്ധതികൾ, സംസ്ഥാനതലത്തിൽ മാർഗരേഖയിൽ മാറ്റം വരുത്തേണ്ട പദ്ധതികൾ, തദ്ദേശ സ്ഥാപനതലത്തിൽ നടത്തേണ്ട പദ്ധതികൾ എന്നിവയുടെ ആശയങ്ങൾ ജനങ്ങളിൽനിന്നു ശേഖരിക്കുന്നു. നല്ല റിപ്പോർട്ടിന് ജില്ലാ ആസൂത്രണ സമിതി സമ്മാനം നൽകും. സർക്കാർ വകുപ്പുകൾ, പ്രാദേശിക സർക്കാരുകൾ, വിവിധ ഏജൻസികൾ എന്നിവയ്‌ക്ക് ദിശാബോധം നൽകുന്നതിന് സഹായിക്കുന്നതും ജില്ലയുടെ സമഗ്ര വികസനം വിഭാവനം ചെയ്യുന്നതുമാണ് ജില്ലാ പദ്ധതി. വിവിധ മേഖലകൾ ചുവടെ: കൃഷി, ജലസേചനം, മണ്ണ് -ജലസംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം,- മത്സ്യത്തൊഴിലാളി വികസനം-, മൂല്യവർധനവ്, വനം വികസനം -വന്യജീവി പ്രശ്നം, വ്യവസായം, വാണിജ്യം, തൊഴിലും തൊഴിലവസരങ്ങളും, സ്വയംതൊഴിൽ സംരംഭങ്ങൾ, മൂലധന നിക്ഷേപം, അതിഥിത്തൊഴിലാളികൾ, പ്രാദേശിക സാമ്പത്തിക വികസനം (സംരംഭകത്വ, നൈപുണ്യവികസനം), സഹകരണം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, പാർപ്പിടം, സാമൂഹ്യക്ഷേമം- സാമൂഹ്യ സുരക്ഷിതത്വം, വികസനം (വയോജനങ്ങൾ, ഭിന്നശേഷിക്കാർ,- ട്രാൻസ് ജെന്‍ഡർ വിഭാഗം, അതിഥിത്തൊഴിലാളികൾ), ലിംഗസമത്വം, വിദ്യാഭ്യാസം (അങ്കണവാടി വിദ്യാഭ്യാസം ഉൾപ്പെടെ), ഉന്നത വിദ്യാഭ്യാസം, കായികം, കല-ാസംസ്കാരം,- യുവജനകാര്യം, വിനോദസഞ്ചാരം, വിവര സാങ്കേതികവിദ്യ, ഊർജം, ഗതാഗതം (എല്ലാ ഗതാഗതമാർഗങ്ങളും),- മറ്റ് പശ്ചാത്തല സൗകര്യങ്ങൾ, വാർത്താവിനിമയം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം, വനിതകൾ, കുട്ടികൾ എന്നിവരുടെ വികസനം, അതിദാരിദ്ര്യം, ദുരന്ത നിവാരണം, -കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികൾ, ജൈവ വൈവിധ്യ മാനേജ്മെന്റ്, പരിസ്ഥിതി സംരക്ഷണം- അതിജീവന ക്ഷമത, ജില്ലയിലെ പ്രകൃതിവിഭവങ്ങളുടെ വികസനവും കരുതലും-, മൺറോതുരുത്ത്, ആലപ്പാട് എന്നീ പ്രദേശങ്ങളുടെ വികസനം, ഭരണനിർവഹണവും ഇ–- -ഗവേണൻസും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, സുസ്ഥിര നഗരവികസനം. റിപ്പോർട്ടുകൾ 31നകം ജില്ലാ പ്ലാനിങ് ഓഫീസിലോ dpokollam@gmail. com ഇ -മെയിലിലോ ലഭ്യമാക്കണം. Read on deshabhimani.com