രക്തദാന ക്യാമ്പ് നടത്തി



കൊട്ടാരക്കര പൂവറ്റൂർ ഡിവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് കൊല്ലം ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രഞ്ജിത്‌ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി രാജേന്ദ്രൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബി പ്രിയകുമാരി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ജി സോമശേഖരൻനായർ, പ്രധാനാധ്യാപകൻ എസ് ശ്യാംകുമാർ, സീനിയർ അസിസ്റ്റന്റ്‌ ബി എസ് മഞ്ജു, പ്രോഗ്രാം ഓഫീസർ ജി സന്തോഷ്‌കുമാർ, ബി സന്ധ്യ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News