സുബ്രഹ്മണ്യൻ പോറ്റി ഗ്രന്ഥശാല പുരസ്കാരം നിഷാ അനിൽകുമാറിന്



കരുനാഗപ്പള്ളി  സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗ്രന്ഥശാല ഏർപ്പെടുത്തിയ സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക സാഹിത്യപുരസ്‌കാരത്തിന് നിഷാ അനിൽകുമാറിന്റെ ‘അവധൂതരുടെ അടയാളങ്ങൾ' എന്ന നോവൽ തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സി ഉണ്ണിക്കൃഷ്ണൻ, സുരേഷ്‌മാധവ്, നിസാർ കാത്തുങ്ങൽ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. നവംബർ ഒന്നിനു അനുസ്മരണച്ചടങ്ങിൽ പുരസ്‌കാരം നൽകും. ഭാരവാഹികളായ എൻ രാജൻപിള്ള, ആർ അരുൺകുമാർ, എ ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ് ശിവകുമാർ, എൻ അജികുമാർ, എൻ എസ് അജയകുമാർ, എസ് സജീവ്, സജിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News