കഞ്ചാവ് കേസിൽ 8പേർ അറസ്റ്റിൽ
കടയ്ക്കൽ ചിതറയിൽ കഞ്ചാവ് ചെറുപൊതിയാക്കി വില്‍പ്പന നടത്തിയ ആളും ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ച ഏഴുപേരും പിടിയിൽ. ചിതറ ബൗണ്ടർമുക്ക് സബർ മൻസിലിൽ അലി ഇർഫാ (26)നെയാണ് കഞ്ചാവ് വില്‍പ്പന നടത്തിയതിന് അറസ്റ്റ് ചെയ്തത്. കടയ്ക്കൽ തൃക്കണ്ണാപുരം ആതിര ഭവനിൽ അനന്തു (22), മാങ്കോട് ചുമടുതാങ്ങി വിനോദ് വിലാസത്തിൽ ജീവൻ (26), തിങ്കൾകരിക്കകം തടത്തരികത്ത് വീട്ടിൽ അഖിൽ (23), കുളത്തൂപ്പുഴ നെല്ലിമൂട് അറ്റശേരി വീട്ടിൽ വിശാൽ (20), ചിതറ തുമ്പമൺതൊടി പികെ ഹൗസിൽ അസ്‌ലം (21), മടത്തറ ആലുവിള വീട്ടിൽ സജീവ് (27), മൈലമൂട് സുജിത ഭവനിൽ ദിനേശ് (32) എന്നിവരാണ് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായത്.കഴിഞ്ഞദിവസം ചിതറ കല്ലുവെട്ടാൻകുഴി വിശ്വാസ് നഗറിൽ അലി ഇർഫാനും ജീവനും നിൽക്കുന്നത് കണ്ട ചിതറ പൊലീസ് വാഹനം നിർത്തിയപ്പോൾഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന് എത്തിയ പൊലീസ് ഇരുവരെയും പിടികൂടി. പരിശോധനയിൽ 300ഗ്രാം കഞ്ചാവ് അലി ഇർഫാനിൽനിന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് കഞ്ചാവ് വിറ്റതായി കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവരും പിടിയിലായി. മയക്കുമരുന്ന് ലഹരിയിൽ ചിതറയിൽ പൊലീസുകാരനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ചിതറ സിഐയുടെ നേതൃത്വത്തിൽ ലഹരി പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. Read on deshabhimani.com