ഏരിയ കൺവൻഷൻ
കടയ്ക്കൽ ചടയമംഗലം മേഖല മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു ഏരിയ കൺവൻഷൻ മോട്ടോർ ഫെഡറേഷൻ സിഐടിയു ജില്ലാ സെക്രട്ടറി എം എസ് മുരളി ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ അധ്യക്ഷനായി. സി ദീപു , മടത്തറ അനിൽ , ആർ എസ് ബിജു , കെ വേണു , ആർ ഉഷാർ , ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു ഏരിയ സെക്രട്ടറി ഷൈജു, ലോഹിദാസൻ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന തൊഴിലാളികളെ ആദരിച്ചു. ഭാരവാഹികൾ : വി സുബ്ബലാൽ ( പ്രസിഡന്റ്) മടത്തറ അനിൽ , ബിജു മതിര (വൈസ് പ്രസിഡന്റ്), എം നസീർ ( സെക്രട്ടറി ), സി ദീപു , ലോഹിദാസൻ ,ശ്യാം കാര്യം ( ജോയിന്റ് സെക്രട്ടറി ) ആർ ഉഷാർ ( ട്രഷറർ ). Read on deshabhimani.com